John Raoux
Business

ബില്‍ഗേറ്റ്‌സിനെ പിന്‍തള്ളി ലോകകോടീശ്വരന്‍മാരില്‍ ഇലോണ്‍ മസ്‌ക് രണ്ടാമത്

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ പിന്‍തള്ളി ടെസ്ല,സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ലോകകോടീശ്വരന്‍മാരില്‍ രണ്ടാമത്. കാര്‍ കമ്പനിയായ ടെസ്ലയുടെ ആസ്തി 7.2 ബില്യണ്‍ (5.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 128 ബില്യണ്‍ ഡോളറിലെത്തി. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ പ്രധാന ഓഹരി സൂചികകളിലൊന്നായ എസ് ആന്റ് പി 500 ലേക്ക് ടെസ്ല ഓഹരികള്‍ ചേര്‍ക്കും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ വിപണി മൂല്യം 500 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലേക്ക് കുതിക്കാന്‍ സഹായകമായത്.

കാര്‍ നിര്‍മ്മാതാക്കളില്‍ ടെസ്ല ഇതിനകം ലോകത്തെ ശക്തമായ കമ്പനിയാണ്. ചെറിയ കാറുകളുമായി യൂറോപ്യന്‍ വിപണിയില്‍ ടെസ്ല വിപുലീകരണ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് ജര്‍മ്മനിയില്‍ കഴിഞ്ഞദിവസം ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയെ അതിജീവിച്ചാണ് വിപണിയില്‍ ടെസ്ലയുടെ തുടര്‍ച്ചയായ ലാഭകരമായ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2017 ല്‍ ബെസോസ് മറികടക്കുന്നതിന് മൂമ്പ് നീണ്ട കാലയളവ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ആയിരുന്നു ലോക കോടീശ്വരന്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ബ്ലൂംബെര്‍ഗിന്റെ പട്ടിക പ്രകാരം 12,770 കോടി യുഎസ് ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തി. എന്നാല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റേത് 18,200 കോടി യുഎസ് ഡോളറാണ്.

Elon Musk Becomes Worlds Second Richest Person

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT