Around us

'ബോയ്സ് ലോക്കര്‍ റൂമി'ലെ അഡ്മിന്‍മാരില്‍ ഒരാള്‍ 12കാരന്‍, 5 വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു

വിവാദമായ 'ബോയ്‌സ് ലോക്കര്‍ റൂം' ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ ഒരു സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരനാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് സൈബര്‍ ക്രൈം സെല്‍ ചോദ്യം ചെയ്തു. ഇവരുടെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പിലുണ്ടായിരുന്നു മറ്റ് 21 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഗ്രൂപ്പിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നും സ്‌കൂളിലുള്ള സുഹൃത്തുക്കളാണ് ഗ്രൂപ്പില്‍ ചേര്‍ത്തതെന്നുമാണ്, ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു. ഗ്രൂപ്പിലുണ്ടായിരുന്ന 26 അംഗങ്ങളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്ല്‍ 9 പേര്‍ മാത്രമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് മോശം ചര്‍ച്ചകള്‍ നടത്തിയിരുന്ന ബോയ്‌സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത് ഞായറാഴ്ചയാണ്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഗ്രൂപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ലൈംഗികാതിക്രമങ്ങളെ സ്വാഭാവിക വല്‍ക്കരിക്കുന്ന നിരവധി സന്ദേശങ്ങളാണ് ഗ്രൂപ്പിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ കൗമാരക്കാരായ ഒരു സംഘം ആണ്‍കുട്ടികളായിരുന്നു ഗ്രൂപ്പിലെ അംഗങ്ങള്‍. ഡല്‍ഹിയിലെ ചില പ്രധാന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ഇന്‍സ്റ്റഗ്രാമിന് പുറമെ സ്നാപ് ചാറ്റ് ആപ്പ് വഴിയും 'ബോയ്സ് ലോക്കര്‍ റൂം' പ്രവര്‍ത്തിപ്പിച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT