Around us

ബ്ലാക്ക്‌മെയിലിങ് കേസ്: ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കും, പ്രതികള്‍ സ്വര്‍ണകടത്തിന് സിനിമാതാരങ്ങളെ സമീപിച്ചെന്ന് വിവരം

കൊച്ചി ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതികള്‍ സ്വര്‍ണം കടത്താന്‍ സിനിമാതാരങ്ങളെ സമീപിച്ചെന്ന് വിവരം. ഇതേതുടര്‍ന്ന് പൊലീസ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി അടക്കമുള്ള സിനിമാ താരങ്ങളുടെ മൊഴി എടുക്കും. ധര്‍മജനോട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതികളില്‍ നിന്ന് ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിപ്പ് സംഘം ചില സിനിമാതാരങ്ങളെ സ്വര്‍ണ കടത്തിനായി സമീപിച്ചിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. നടി ഷംന കാസിമിനോടും സ്വര്‍ണകടത്തിന് സഹായിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ മൊഴി എടുക്കുന്നത്. കൊച്ചിയിലെത്തുന്ന ഷംനയില്‍ നിന്നും പൊലീസ് ഇന്നുതന്നെ മൊഴിയെടുക്കും.

അതേസമയം കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഹെയര്‍സ്റ്റൈലിസ്റ്റ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹാരിസിന്റെ സഹായത്തോടെയാണ് പല താരങ്ങളെയും തട്ടിപ്പ് സംഘം സമീപിച്ചതെന്നാണ് വിവരം.

എന്താണ് പിഎം ശ്രീ പദ്ധതി? കേന്ദ്രഫണ്ടുകള്‍ കിട്ടാന്‍ ഈ പദ്ധതി അനിവാര്യമാണോ?

നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടപ്പോൾ തന്നെ ഞാൻ ഏറെ എക്സൈറ്റഡായിരുന്നു: മാത്യു തോമസ്

ന്യൂട്ടൺ സിനിമ നിർമ്മിച്ച്, പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന 'മയിലാ' റോട്ടർഡാം അന്തർദ്ദേശീയ ചലച്ചിത്രമേളയിലേക്ക്

വരുന്നു പ്രണവ്-രാഹുൽ സദാശിവൻ ടീമിന്റെ സീറ്റ് എഡ്ജ് ഹൊറർ ത്രില്ലർ; ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

ജനാധിപത്യത്തിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി 'സ്റ്റേഷൻ 5'; ഒടിടിയിൽ ജനശ്രദ്ധ നേടുന്നു

SCROLL FOR NEXT