Around us

'ഒട്ടനവധി യാതനകള്‍ അനുഭവിച്ച് വന്നവരാണ്',ടിനി ടോമിനും ധര്‍മ്മജനും പിന്തുണയുമായി ഹൈബി ഈഡന്‍

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് നടന്‍മാരായ ടിനി ടോമിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ഹൈബി ഈഡന്‍ എംപി. കഷ്ടപ്പാടുകളും യാതനകളും അനുഭവിച്ച് സിനിമാ രംഗത്ത് എത്തിയവരാണ്. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുന്നത് ശരിയല്ല. ഇരുവരെയും പിന്തുണയ്ക്കുന്നുവെന്നും ഹൈബി ഈഡന്‍ എം പി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തിന് പ്രതികള്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തന്നെ വിളിപ്പിച്ചതെന്ന് ധര്‍മ്മന്‍ ബോള്‍ഗാട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ബ്ലാക്ക്‌മെയില്‍ കേസില്‍ തെളിവില്ലാതെ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ടിനി ടോമും വ്യക്തമാക്കിയിരുന്നു. വൈകാരികമായിട്ടായിരുന്നു ടിനി ടോമിന്റെ പ്രതികരണം. പ്രതികളുമായി ബന്ധമില്ല. പ്രതികളോ ഷംനയോ തന്റെ പേര് പറയില്ലെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT