Around us

വരനായെത്തിയ ആള്‍ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; നാല് പേര്‍ പിടിയില്‍

വിവാഹലോചനയുടെ മറവില്‍ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ പിടിയിലായി. വിവാഹലോചനയുമായി എത്തിയ സംഘം ഷംനയുടെ കൊച്ചിയിലും വീടും പരിസരവും ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഷംന പറയുന്നത്

വിവാഹ ആലോചനയുമായാണ് സംഘം വീട്ടിലെത്തിയത്. ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനായില്ല. ഇതിനിടെ വരനാണെന്ന് പറഞ്ഞ ആള്‍ പണം ആവശ്യപ്പെട്ടു. മറ്റാര്‍ക്കും ഇനി ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും ഷംന മനോരമ ന്യൂസിനോട് പറഞ്ഞു.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തിയ സംഘം കല്യാണാലോചനയുടെ ഭാഗമായി പറഞ്ഞ കാര്യങ്ങളില്‍ പന്തികേട് തോന്നിയതോടെയാണ് കൂടുതല്‍ അന്വേഷിച്ചതെന്നാണ് കുടുംബം പറയുന്നത്. ഒരു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതോടെ ഷംനയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT