Around us

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ് മുഖ്യപ്രതി പിടിയില്‍, സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി ഷരീഫ് പിടിയില്‍. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പിടികൂടിയതായും ഡിസിപി പൂങ്കുഴലി. പാലക്കാട് നിന്നാണ് പുലര്‍ച്ചെ ഷരീഫിനെ പിടികൂടിയത്. ഷരീഫ് തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഷംനാ കാസിമിന് പിന്നാലെ ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായ മോഡല്‍ കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നും ഭീഷണിയുണ്ടെന്നുമാണ് മോഡല്‍ ട്വന്റി ഫോര്‍ ന്യൂസിനോട് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുമെന്ന് ഡിസിപി.

സിനിമാ മേഖലയിലേക്ക് കേസ് വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. സംഭവത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്. കേസില്‍ ഇതിനോടകം ഏഴ് പേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്താല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടും, സ്വര്‍ണം കടത്താന്‍ മോഡലുകളെ എസ്‌കോര്‍ട്ട് ആയി ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം. സിനിമാ മേഖലയില്‍ കൂടുതല്‍ പേരെ സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുഖ്യപ്രതി ഷരീഫിന്റെ നിര്‍ദേശപ്രകാരമാണ് റഫീക്കിന്റെ നേതൃത്വത്തില്‍ വിവാഹാലോചനയുമായി ഷംനാ കാസിന്റെ വീട്ടില്‍ പോയതെന്ന് മറ്റ് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തൃശൂരില്‍ നിന്ന് വിവാഹാലോചനക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് സംഘം ഷംനാ കാസിമിന്റെ സഹോദരനെയും പിതാവിനെയും സമീപിക്കുകയായിരുന്നു. തങ്ങള്‍ കുടുംബാംഗമാണെന്നും തെറ്റിദ്ധരിപ്പിച്ചു. വരനെന്ന് അവകാശപ്പെട്ട ആളുമായി ഒന്നോ രണ്ടോ തവണ സംസാരിച്ചതായും ഷംനാ കാസിം പറഞ്ഞിരുന്നു. പിന്നീട് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ബ്ലാക്ക് മെയിലിംഗ് കേസില്‍ അഞ്ച് പേര്‍ കൂടി പരാതി നല്‍കുമെന്ന് ഐജി വിജയ് സാഖറേ അറിയിച്ചിരുന്നു. കാസര്‍ഗോഡുകാരനായ ടിക് ടോക് താരത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്,. കടവന്ത്രയിലെ മറ്റൊരു സിനിമാ നടിയില്‍ നിന്ന് ഇതേ സംഘം രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT