Around us

ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം: ഷംന കാസിമിന് പിന്തുണയെന്ന് അമ്മ; നിയമനടപടികള്‍ക്ക് സഹായം നല്‍കും

വിവാഹാലോചനയുടെ മറവില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ഷംന കാസിമിന് പിന്തുണ വാഗ്ദാനം ചെയ്ത് താരസംഘടനയായ അമ്മ. നിയമനടപടികള്‍ക്ക് സഹായം നല്‍കും. ഷംനയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ സംഘം പദ്ധതിയിട്ടതായാണ് പോലീസ് നല്‍കുന്ന സൂചന.

ഷംന കാസിമിന്റെ അമ്മയുടെ പരാതിയില്‍ നാല് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.

അന്‍വര്‍ എന്ന പേരിലായിരുന്നു പ്രതി ഷംനയുടെ കുടുംബത്തെ വിളിച്ചിരുന്നത്. ദുബായിയില്‍ ബിസിനസ് ആവശ്യത്തിന് പണം വേണമെന്നായിരുന്നു പ്രതി ഷംനയോട് പറഞ്ഞത്. സംശയം തോന്നിയ ഷംന പ്രതിയോട് വീഡിയോ കോള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ ഫോണ്‍ ഓഫ് ചെയ്ത് വെക്കുകയായിരുന്നു. അറസ്റ്റിലായ റഫീഖാണ് അന്‍വര്‍ എന്ന പേരില്‍ വിളിച്ചിരുന്നത്.

മറ്റൊരു നടിയെയും മോഡലിനെയും ഭീഷണിപ്പെടുത്തി ഇതേ സംഘം പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയുണ്ട്. ഇവരുടെ പരാതിയിലും പോലീസ് കേസെടുക്കും.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT