Around us

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

തെലങ്കാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. പൊലീസ് പണവുമായി പുറത്തിറങ്ങിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി.

12.80 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുകയായ 5.87,000 ലക്ഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ പണവുമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബി.ജെ.പി പ്രാദേശിക നേതാക്കളുടെയും വീടുകളില്‍ റെയ്ഡ് നടന്നിരുന്നു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നുവെന്നും പ്രചരണത്തില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നും രഘുനന്ദന്‍ റാവു പ്രതികരിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT