സോണിയാ ഗാന്ധി 
Around us

‘മഹാത്മാവിന്റെ മനസ് വേദനിക്കുന്നുണ്ടാകും’; ആര്‍എസ്എസിനെ ഇന്ത്യയുടെ പര്യായമാക്കാന്‍ ശ്രമമെന്ന് സോണിയാ ഗാന്ധി

THE CUE

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിക്കുന്നത് കണ്ട് മഹാത്മാവിന്റെ മനസ് വേദനിക്കുന്നുണ്ടാകുമെന്ന് സോണിയ പറഞ്ഞു. തങ്ങളാണ് ഏറ്റവും ശ്രേഷ്ഠരെന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് മഹാത്മാവിന്റെ ത്യാഗങ്ങള്‍ മനസ്സിലാക്കാനാകുക? കാപട്യത്തിന്റെ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഗാന്ധിയുടെ അഹിംസാ തത്വങ്ങള്‍ മനസ്സിലാക്കില്ലെന്നും സോണിയ രാജ്ഘട്ടിലെ പ്രസംഗത്തിനിടെ പറഞ്ഞു.

ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നിരിക്കിലും ചിലര്‍ക്ക് ആര്‍എസ്എസ് ഇന്ത്യയുടെ പര്യായമാകാനാണ് താല്‍പര്യം.   
സോണിയാ ഗാന്ധി  

സത്യത്തിന്റെ പാത പിന്തുടരണമെന്നായിരുന്നു ഗാന്ധിജിയുടെ നിഷ്ഠയെന്ന് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബിജെപി ആദ്യം സത്യത്തിന്റെ പാതയിലൂടെ നീങ്ങണം. മഹാത്മാ ഗാന്ധിയേക്കുറിച്ച് സംസാരിക്കുന്നത് അതിന് ശേഷം മതിയെന്നും ദേശീയ ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT