Around us

തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് ബിജെപി; ഇഷ്ടിക പോലും ഇടാന്‍ വിടില്ലെന്ന് അണ്ണാമലൈ

തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ലുലു മാളിനായി ഒരു ഇഷ്ടിക പോലും ഇടാന്‍ വിടില്ലെന്ന് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു.

ലുലു മാള്‍ വരുന്നത് ചെറുകിട കച്ചവടക്കാരെ ദോഷമായി ബാധിക്കുമെന്നും അണ്ണാമലൈ. അടുത്തിടെ ഗള്‍ഫ് സന്ദര്‍ശനത്തിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഇതിനിടെയാണ് വിദ്വേഷ പരാമര്‍ശവുമായി തമിഴ്‌നാട് ബി.ജെ.പി ഘടകം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ലുലു മാളിനെതിരെ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് നടത്തിയ വിദ്വേഷ പരാമര്‍ശവും വിവാദമായിരുന്നു.

തമിഴ്‌നാട്ടില്‍ ഷോപ്പിങ്ങ് മാളുകള്‍ക്കും, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫുഡ് ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ക്കുമായി 3500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. 2024 ഓടുകൂടി ആദ്യത്തെ ഷോപ്പിങ്ങ് മാള്‍ ആരംഭിക്കാനാണ് പദ്ധതി.

അടുത്ത മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ 15,000ത്തിലധികം തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. അത്യാധുനിക ഷോപ്പിങ്ങ് മാളുകള്‍ സ്ഥാപിക്കാന്‍ അഹമ്മദാബാദില്‍ 2000 കോടി രൂപ നിക്ഷേപിക്കുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഫുഡ് പ്രോസസിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 500 കോടി രൂപ നിക്ഷേപിക്കുമെന്നും ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT