Around us

ഇന്നത്തെ സാഹചര്യത്തില്‍ കാറെടുത്ത്‌പോവുന്നതിനേക്കാള്‍ ലാഭം ഹെലികോപ്ടര്‍: എം.ടി രമേശ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പ്രചരണം നടത്തുന്നതില്‍ പ്രതികരണവുമായി എം.ടി രമേശ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന് എം.ടി. രമേശ്. മഞ്ചേശ്വരത്തും കോന്നിയിലുമായി മത്സരിക്കുന്ന കെ.സുരേന്ദ്രന്‍ രണ്ടിടത്തും പ്രചരണം എളുപ്പമാക്കാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നാണ് ബിജെപി വാദം.

സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെയാണ് ബിജെപി വിമര്‍ശിച്ചിട്ടുള്‌ളതെന്നും രമേശ്. ''പൊതുവെ തെരഞ്ഞെടുപ്പില്‍ ബിജെപി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്. സി.പി.ഐ.എം ഒരു ഹെലികോപ്ടര്‍ വാടകക്കെടുത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ല. ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്''.

കോന്നിയിലും മഞ്ചേശ്വരത്തും 2 ദിവസം വീതം പ്രചാരണം നടത്തുമെന്നാണ് കെ.സുരേന്ദ്രന്‍ മനോരമ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. കോന്നിയിലെ പ്രചാരണത്തിനു ശേഷം മഞ്ചേശ്വരത്ത് എത്തും. അവിടെ 2 ദിവസം കഴിഞ്ഞ് വീണ്ടും കോന്നിയിലേക്കു മടങ്ങും. ഇതിനിടെ, മറ്റു മണ്ഡലങ്ങളില്‍ പോകും. എല്ലാം മാനേജ് ചെയ്യും. പ്രചാരണത്തിനു പാര്‍ട്ടി ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ ഓടിയെത്താന്‍ കഴിയില്ല. പ്രഖ്യാപിച്ച സ്ഥാനാര്‍ഥി അക്കാര്യം അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിവായല്ലോ

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT