Around us

വാരിയംകുന്നന്‍ ചരിത്രത്തോട് നീതി പുലര്‍ത്തണം; അല്ലെങ്കില്‍ അസ്വസ്ഥതയുണ്ടാക്കും; മുന്നറിയിപ്പുമായി ബിജെപി

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തണമെന്ന് ബിജെപി. ഇല്ലെങ്കില്‍ കേരളത്തില്‍ അസ്വസ്ഥതകളുണ്ടാകുമെന്ന് എംടി രമേശ് പറഞ്ഞു. ചരിത്രം സിനിമയാക്കുമ്പോള്‍ വ്യക്തിനിഷ്ഠമായിരിക്കരുത്.

ചരിത്രം സിനിമയാക്കുന്നതിനോട് ബിജെപി എതിരല്ല. ചരിത്രത്തിനോട് നീതി പുലര്‍ത്തുന്നതായിരിക്കണം അത്. ചരിത്രം പറയുമ്പോള്‍ സാങ്കല്‍പ്പികമായതോ വ്യക്തിനിഷ്ഠമായതോ ആയ കാര്യങ്ങള്‍ അവതരിപ്പിക്കരുത്. സാങ്കല്‍പ്പിക കാര്യങ്ങള്‍ വ്യക്തിക്ക് മാറ്റാം. അത്തരം സിനിമകള്‍ കേരളത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുമുണ്ടെന്നും എം ടി രമേശ് പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ വലിയ ചേരിതിരിവ് ഉണ്ടാക്കിയ, സ്വാധീനിച്ച സംഭവത്തെ കുറിച്ച് സിനിമയെടുക്കുമ്പോള്‍ നീതി പുലര്‍ത്താന്‍ കഴിയണം. അല്ലെങ്കില്‍ കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് സിനിമ നിര്‍മ്മിക്കുന്നവര്‍ ഓര്‍ക്കണമെന്നും എം ടി രമേശ് മുന്നറിയിപ്പ് നല്‍കി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ആഷിഖ് അബുവിന്റെ സിനിമ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും ഇതേ പ്രമേഹത്തില്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ മറുവശം സിനിമയാക്കുമെന്ന് സംഘപരിവാര്‍ അനുകൂലിയായ അലി അക്ബറും പ്രഖ്യാപിച്ചിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT