Around us

അടുത്ത ലക്ഷ്യം കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ അധികാരം പിടിക്കല്‍; പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കലാണ് ലക്ഷ്യമെന്ന് ബി.ജെ.പി. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചത്.

യോഗത്തില്‍ അടുത്ത നാല്‍പത് വര്‍ഷം ബി.ജെ.പിയുടെ കാലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കേസിലെ സുപ്രീംകോടതി വിധി ചരിത്രപരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും അമിത് ഷാ.

ഭയം കൊണ്ടാണ് ഗാന്ധി കുടുംബം പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കുടുംബാധിപത്യവും പ്രീണനരാഷ്ട്രീയവും അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യത്തിനായി അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണെന്നും അമിത് ഷാ.

ബി.ജെ.പി ഭരണത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ വിശ്വ ഗുരുവാകും. മോദി പ്രധാനമന്ത്രിയായപ്പോള്‍ ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടുവെന്നും ബി.ജെ.പി.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT