Around us

‘ഗോലി മാരോ’, അക്രമം തുടരുന്നതിനിടെ കൊലവിളിയുമായി ഡല്‍ഹിയില്‍ ബിജെപി എംഎല്‍എയുടെ റാലി 

THE CUE

ഡല്‍ഹിയില്‍ അക്രമം തുടരുന്നതിനിടെ കൊലവിളിയുമായി ബിജെപി എംഎല്‍എയുടെ റാലി. ലക്ഷ്മി നഗറിലെ മംഗള്‍ ബസാര്‍ പ്രദേശത്തായിരുന്നു എംഎല്‍എയായ അഭയ് വര്‍മ്മയുടെ നേതൃത്വത്തില്‍ റാലി നടന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോലി മാരോ (വെടിവെയ്ക്കൂ), ജയ്ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു റാലി. ഹിന്ദുവിനെ കുറിച്ച് ആരാണോ സംസാരിക്കുന്നത്, അവര്‍ രാജ്യം ഭരിക്കുമെന്നും അനുയായികള്‍ റാലിക്കിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

വീഡിയോ പുറത്തുവന്നതോടെ ഡല്‍ഹിയില്‍ സാമാധാനം പുനസ്ഥാപിക്കാനുള്ള കേന്ദ്രത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് എഎപി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തി. ലക്ഷ്മി നഗര്‍ ബിജെപി എംഎല്‍എ എന്താണ് ചെയ്യുന്നത്. സമാധാനം പുനസ്ഥാപിക്കാന്‍ എന്ന പേരില്‍ യോഗം ചെര്‍ന്ന്, നിയമസഭാംഗം ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും സഞ്ജയ് സിങ് ട്വീറ്റില്‍ പറയുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT