Around us

‘സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരെസ്വാമി പാക്കിസ്താന്‍ ഏജന്റ്’; വിവാദപ്രസ്താവനയുമായി കര്‍ണാടക ബിജെപി എംഎല്‍എ 

THE CUE

സ്വാതന്ത്ര്യ സമരസേനാനി എച്ച് എസ് ദൊരെസ്വാമിയെ പാക്കിസ്താന്‍ ഏജന്റെന്ന് വിശേഷിപ്പിച്ച് കര്‍ണാടക ബിജെപി എംഎല്‍എ. വ്യാജസ്വാതന്ത്ര്യസമര സേനാനിയെന്നും പാക്കിസ്താന്‍ ഏജന്റെന്നുമായിരുന്നു ബിജെപി എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാലിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചു. തുടര്‍ന്നുണ്ടായ ബഹളം മൂലം നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയ കര്‍ണാടകയിലെ പ്രമുഖരില്‍ ഒരാളാണ് ദൊരെസ്വാമി. മോദി സര്‍ക്കാരിന്റെ നയങ്ങളെ അദ്ദേഹം പരസ്യമായി വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് ബിജെപി നേതാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈശ്വര്‍ കാന്‍ട്രേ എന്‍ഡിടിവിയോട് പറഞ്ഞു. ബസനഗൗഡ യത്‌നാല്‍ രാജ്യ വിരുദ്ധ പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്നും ഈശ്വര്‍ കാന്‍ട്രേ ആവശ്യപ്പെട്ടു.

ദൊരെസ്വാമിയെ പോലുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയെ അധിക്ഷേപിച്ചു കൊണ്ടുള്ള യത്‌നാലിന്റെ പരാമര്‍ശം ഭരണഘടനാ ലംഘനമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെ സിദ്ധരാമയ്യ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സവര്‍ക്കറിനെതിരെയുമുള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു സിദ്ധരാമയ്യയെ ഉള്‍പ്പടെ ബിജെപി നേതാക്കള്‍ എതിര്‍ത്തത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT