Around us

‘മുസ്ലീങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു ‘;തീവെച്ചവയില്‍ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റിന്റേതും

THE CUE

ഡല്‍ഹി കലാപത്തിനിടെ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റിന്റെ വീടും തീവെച്ച് നശിപ്പിച്ചു. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയുടെ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അക്തര്‍ റാസയുടെ ഭഗീരത് വിഹാറില്‍ സ്ഥിതി ചെയ്യുന്ന വീടാണ് അക്രമിക്കപ്പെട്ടത്. ബന്ധുക്കളുടെയുള്‍പ്പടെ പ്രദേശത്തുണ്ടായിരുന്ന 19 മുസ്ലീം വീടുകളും തീവെച്ച് നശിപ്പിച്ചുവെന്ന് അക്തര്‍ റാസ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഫെബ്രുവരി 25ന് രാത്രി ഏഴുമണിയോടെയായിരുന്നു ഒരുസംഘം മതമുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയത്. അവര്‍ ഞങ്ങള്‍ക്കു നേരെ കല്ലുകളെറിയാന്‍ തുടങ്ങി. സഹായത്തിനായി ഞാന്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ അവിടെ നിന്ന് പോകാനായിരുന്നു പൊലീസ് പറഞ്ഞത്. അവര്‍ വീടുകള്‍ക്ക് തീയിടുന്നതിന് മുമ്പ് ഞങ്ങള്‍ എങ്ങനൊക്കെയോ രക്ഷപ്പെട്ടു.'- അക്തര്‍ റാസ പറഞ്ഞു.

പ്രദേശത്തുണ്ടായിരുന്ന മുസ്ലീം വീടുകളും വാഹനങ്ങളുമടക്കം കണ്ടെത്തി നശിപ്പിച്ചിരിക്കുകയാണ്. പുറത്തുനിന്നെത്തിയവരാണ് അക്രമണം നടത്തിയത്. എന്നാല്‍ മുസ്ലീം വീടുകള്‍ കാണിച്ചു കൊടുത്തത് ചില പ്രദേശവാസികളായിരുന്നുവെന്നും അക്തര്‍ റാസ ദ ടെലഗ്രാഫിനോട് പറഞ്ഞു. അക്തര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. കലാപത്തിന് ശേഷം ബിജെപിയില്‍ നിന്ന് ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും അക്തര്‍ പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT