Around us

'ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്റെ മകന്‍', കുട്ടികള്‍ ടിപ്പുവിനെ കുറിച്ച് പഠിക്കണമെന്നും ബിജെപി നേതാവ്

മൈസൂര്‍ ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍ മണ്ണിന്റെ മകനെന്ന് ബിജെപി നേതാവ്. കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗം എഎച്ച് വിശ്വനാഥാണ് ബിജെപി നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയത്.

കര്‍ണാടകടയില്‍ നിന്നുള്ള സ്വാന്ത്ര്യസമര വീരനായകന്‍ സെങ്കോളി രായണ്ണയോട് ഉപമിച്ചായിരുന്നു ടിപ്പു സുല്‍ത്താനെ ബിജെപി നേതാവ് പുകഴ്ത്തിയത്. അവരെ പോലുള്ളവരുടെ ത്യാഗത്തിന് മുന്നില്‍ ഈ രാജ്യം തലകുനിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിശ്വനാഥ് പറഞ്ഞു. കുട്ടികള്‍ ടിപ്പു സുല്‍ത്താന്‍, മഹാത്മാഗാന്ധി, തുടങ്ങിയവരെ കുറിച്ച് പഠിക്കണം. അത് അവരില്‍ രാജ്യാഭിമാനമുയര്‍ത്തുമെന്നും എഎച്ച് വിശ്വനാഥ് പറഞ്ഞു.

ടിപ്പു സുല്‍ത്താന്‍ ഒരു പാര്‍ട്ടിയുടെയും മതത്തിന്റെയും ആളല്ല, അദ്ദേഹം ഈ മണ്ണിന്റെ മകനാണ്. അദ്ദേഹത്തെ ഏതെങ്കിലും മതത്തിലേക്ക് ചുരുക്കരുതെന്നും വിശ്വനാഥ് പറഞ്ഞു. കര്‍ണാടകയില്‍ പാഠപുസ്തകത്തില്‍ നിന്ന് ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കിയ വിഷയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഈ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടിപ്പു രാജ്യദ്രോഹിയാണെന്ന് ബിജെപി ആരോപിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ, സാംസ്‌കാരിക വകുപ്പിന് കീഴില്‍ ഔദ്യോഗിക ആഘോഷമായി സംഘടിപ്പിച്ചിരുന്ന ടിപ്പു ജയന്തി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാഠപുസ്തകത്തില്‍ നിന്ന് ടിപ്പുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിക്കൊണ്ടുള്ള നടപടി. ഇത് വിവാദമായതോടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT