Around us

'ഇന്ത്യയില്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസും', രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് രാഹുല്‍ ഗാന്ധി. ഇതിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളും വിദ്വേഷവും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവര്‍ ഉപയോഗിക്കുന്നതായും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇന്ത്യയില്‍ ബിജെപിയും ആര്‍എസ്എസുമാണ് ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത്. അവര്‍ അതിലൂടെ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു, അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അവസാനം ഒരു അമേരിക്കന്‍ മാധ്യമം സത്യം പുറത്തുവിട്ടു', ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജോണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വ്യാജസന്ദേശങ്ങളും, വിദ്വേഷപ്രചരണങ്ങളും തടയുന്നതിനുള്ള തങ്ങളുടെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്ക് സ്വീകരിക്കുന്നതെന്നും, ഇന്ത്യയിലെ ഭരണകക്ഷിയുമായുള്ള ഫെയ്സ്ബുക്കിന്റെ ബന്ധം വഷളാകാതിരിക്കാനാണ് മുസ്ലീംങ്ങള്‍ക്കെതിരായ ബിജെപി നേതാക്കളുടെ പോസ്റ്റുകളോട് മുഖം തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ആരോപിച്ചിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT