Around us

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ 'ജയ്ശ്രീറാം' വിളിച്ച് ബി.ജെ.പി; ദേശീയ പതാക പ്രദര്‍ശിപ്പിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ജയ്ശ്രീറാം വിളിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍.

പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും നഗരസഭ പരിസരത്ത് നിന്നും നീക്കിയത്. തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി ജയ്ശ്രീറാം ബനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ച്ചയായി രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയത്. സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

BJP And LDF Protest In Palakkad Municipality

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT