Around us

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്വിരീകരിച്ചു. ഫ്രാങ്കോയുടെ അഭിഭാഷകനും വൈറസ് ബാധയുണ്ട്. കോടതിയില്‍ ഹാജരാകാത്തതിന് തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് നിരീക്ഷണത്തിലാണ് ഫ്രാങ്കോ മുളയ്ക്കലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായിരുന്നു. ജലന്ധറിലെ വാസസ്ഥലം കണ്ടെയ്ന്‍മെന്റ് സോണിലായതിനാലാണ് യാത്ര ചെയ്യാന്‍ പറ്റാത്തത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യം കാണിച്ച് കൊണ്ടുള്ള രേഖകളും കോടതിയില്‍ ഹാജരാക്കി.

തുടര്‍ച്ചയായി 14 തവണ ഹാജരാകാതിരുന്നത് കാണിച്ച് കോടതി ജാമ്യം റദ്ദാക്കി. ജാമ്യക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യത്തുക കെട്ടിവെക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്ത് 13നാണ് കേസ് കോടതി പരിഗണിക്കുക.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT