Around us

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. രാജി എസ്.എന്‍ ആര്യയ്ക്ക് രാജിക്കത്ത് നല്‍കിയതായി ബിപ്ലബ് അറിയിച്ചു.

സംസ്ഥാനത്ത് ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ബിപ്ലബിന്റെ രാജി.

രാജ് ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിപ്ലബിന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലബിന്റെ പെട്ടെന്നുള്ള രാജി.

സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി താന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് രാജിയെന്ന് ബിപ്ലബ് ദേബ് അറിയിച്ചു.

2018ലാണ് ബിപ്ലബ് ദേബിനെ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 25 വര്‍ഷം നീണ്ട സി.പി.ഐ.എം ഭരണത്തിന് ശേഷം ത്രിപുരയില്‍ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് ബിപ്ലബ് മുഖ്യമന്ത്രിയായത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT