ബിനോയ് കോടിയേരി 
Around us

ബിനോയ് കോടിയേരി ശബരിമലയിലെത്തി തൊഴുതു; ദര്‍ശനത്തിനെത്തിയത് ഇരുമുടിക്കെട്ടുമായി

THE CUE

സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. കെട്ടുനിറച്ചെത്തിയാണ് ബിനോയ് കോടിയേരി അയ്യപ്പനെ തൊഴുതത്. ഉച്ചയോടെയാണ് ബിനോയ് ശബരിമലയില്‍ എത്തി. ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച് വൈകിട്ട് നടതുറന്നപ്പോള്‍ ദര്‍ശനം നടത്തി. മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷമാണ് ബിനോയ് കോടിയേരിയും എട്ടംഗസംഘവും മടങ്ങിയത്.

ബിനോയ് കോടിയേരി

ബിഹാര്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയാണ് ബിനോയ്. എല്ലാ തിങ്കളാഴ്ച്ചയും മുംബൈ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് മുന്‍കൂര്‍ ജാമ്യം. തന്റെ മകന്റെ പിതാവ് ബിനോയ് ആണെന്നാണ് പരാതിക്കാരിയുടെ ആരോപണം. പിതൃത്വ പരിശോധന നടത്താനായി ബിനോയിയുടെ രക്തസാംപിള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്തുവന്നിട്ടില്ല.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT