Around us

ബംഗളൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരി ഇ.ഡി കസ്റ്റഡിയില്‍

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് നടപടി. രണ്ടാം തവണയും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയായിരുന്നു. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് കേസില്‍ നേരത്തേ പിടിയിലായ മുഹമ്മദ് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് അനൂപ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഇത്തരത്തില്‍ സമാഹരിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. മലയാളികളടക്കം നിക്ഷേപിച്ചവരിലുണ്ടെന്നും ഇ.ഡി പറയുന്നു.

അതേസമയം ഇതില്‍ ബിനാമി ഇടപാടുകളുള്ളതായും ഇ.ഡി സംശയിക്കുന്നുണ്ട്. മുഹമ്മദ് അനൂപ് ബംഗളൂരുവില്‍ ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതിന്റെ മറവില്‍ ലഹരിക്കടത്തിനുള്ള പണം വകമാറ്റിയോയെന്നും പരിശോധിക്കുന്നുണ്ട്.

Bineesh Kodiyeri is taken into Custody by Enforcement Directorate

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT