Around us

ഞാന്‍ മരിച്ചെന്ന് കരുതിക്കാണും; വധശ്രമം സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ബിന്ദു അമ്മിണി

ഓട്ടോയിടിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. നാളുകളായി തനിക്കെതിരെ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഓട്ടോ ശക്തിയിലാണ് വന്നിടിച്ചത്. അവര്‍ ഞാന്‍ മരിച്ചിട്ടുണ്ടാകുമെന്ന് കരുതിക്കാണണം. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസിലായിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

വായ്ക്കുള്ളിലാണ് വലിയ മുറിവ്. ഓട്ടോയുടെ സൈഡ് മീറ്ററാണ് വന്ന് മുഖത്തിടിച്ചത്. ഇടിയില്‍ പല്ലുമിളകിയിട്ടുണ്ട്. തലയ്ക്ക് തരിപ്പും വേദനയും അനുഭവപ്പെടുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. സി.ഐയെ ആണ് അതുകൊണ്ട് സഹായത്തിന് വിളിച്ചത്.

ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിക്കുന്നത്.

വീട്ടിലേക്ക് പോകുന്ന വഴി മനപൂര്‍വ്വം ഇടിച്ചിട്ടതാണ്, മേല്‍ചുണ്ടിനും കീഴ്ചുണ്ടിനും സ്റ്റിച്ച് ഉണ്ട്, ആശുപത്രിയിലാണ്. തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ബിന്ദു അമ്മിണി ദ ക്യുവിനോട് പറഞ്ഞിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT