Around us

ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമം

അധ്യാപികയും ആക്ടിവിസ്റ്റുമായി ബിന്ദു അമ്മിണിയെ രാത്രി ഓട്ടോയിടിച്ച് അപകടപ്പെടുത്താന്‍ ശ്രമം. ശനിയാഴ്ച രാത്രി 9.30 ഓടെ പൊയില്‍ക്കാവ് ബസാറിലെ തുണിക്കട അടച്ച് വീട്ടിലേക്ക് നടന്ന് വരുന്നതിനിടെയായിരുന്നു വണ്ടിയിടിച്ചത്.

തലയ്ക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പ്രാഥമിക മൊഴിയെടുത്തിട്ടുണ്ട്.

വീട്ടിലേക്ക് പോകുന്ന വഴി മനപൂര്‍വ്വം ഇടിച്ചിട്ടതാണ്, മേല്‍ചുണ്ടിനും കീഴ്ചുണ്ടിനും സ്റ്റിച്ച് ഉണ്ട്, ആശുപത്രിയിലാണ്. തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ബിന്ദു അമ്മിണി ദ ക്യുവിനോട് പറഞ്ഞു.

ഇടിച്ച ഓട്ടോ നിര്‍ത്താതെ പോവുകായായിരുന്നു. കൊയിലാണ്ടി സിഐയെ വിളിച്ച് ബിന്ദു അമ്മിണി തന്നെ പരാതി അറിയിക്കുകയായിരുന്നു.\

നേരത്തെ പൊയില്‍ക്കാവ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരില്‍ നിന്ന് അധിക്ഷേപ പരാമര്‍ശം നേരിടേണ്ടി വന്നുവെന്ന് ബിന്ദു അമ്മിണി പരാതിപ്പെട്ടിരുന്നു. ശബരിമല സ്ത്രീ പ്രവേശത്തിന്റെ പേരിലായിരുന്നു അധിക്ഷേപമെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT