Representative Image 
Around us

കുമ്മനത്ത് ആര്‍എസ്എസ് പഥസഞ്ചലനത്തിലേക്ക് യുവാവ് ബൈക്കോടിച്ച് കയറ്റി; ലഹരിയിലെന്ന് പൊലീസ്

THE CUE

കോട്ടയം കുമ്മനത്ത് ആര്‍എസ്എസ് പഥസഞ്ചലനത്തിടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കോടിച്ച മള്ളൂശേരി പാറയില്‍ ലിബിന്‍ ജോണിനെ (25) കോട്ടയം വെസ്റ്റ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിജയദശമി ദിനത്തോട് അനുബന്ധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുമ്മനം ഭാഗത്തേക്ക് പഥസഞ്ചലനം നടത്തവേയാണ് സംഭവം. റാലി കുടയംപടി-തിരുവാറ്റ റോഡിന് സമീപത്ത് എത്തിയപ്പോള്‍ ലിബിനോടിച്ച ബൈക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കയറുകയായിരുന്നു.

ബൈക്കോടിച്ചിരുന്ന സമയത്ത് ലിബിന്‍ കഞ്ചാവ് ലഹരിയിലായിരുന്നെന്നും യുവാവിന്റെ പക്കല്‍ നിന്നും 9 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ മറിയപ്പള്ളി കാവില്‍പറമ്പില്‍ എസ് ജയ (40), മകന്‍ ഋഷികേശ് (10) എന്നിവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?

നബിദിന അവധിയിലെത്തിയ തിരുവോണം ആഘോഷമാക്കാന്‍ യുഎഇ പ്രവാസികള്‍

ഓണം തുടങ്ങിയിട്ടേയുള്ളൂ... ഗൾഫ് രാജ്യങ്ങളിലും ആഘോഷമാകാൻ 'മേനെ പ്യാർ കിയാ'

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിലേക്ക്

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

SCROLL FOR NEXT