Around us

ബീഹാറില്‍ ലീഡ് നേടി എന്‍ഡിഎ; തിരിച്ചടിയേറ്റ് നിതീഷ്

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തിന്റെ ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിലേക്ക് എത്തി. മഹാസഖ്യത്തിന്റെ ലീഡ് നില കുറഞ്ഞു. നിതീഷ് കുമാറിനും ജെ.ഡി.യുവിനും തിരിച്ചടിയേല്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ട് സീറ്റുകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നുണ്ട്.

122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. 125 സീറ്റില്‍ വരെ എന്‍.ഡി.എ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. 112 സീറ്റുകളിലാണ് മഹാസഖ്യത്തിന് ലീഡുള്ളത്. ആദ്യഘട്ടത്തില്‍ മഹാസഖ്യമായിരുന്നു മുന്നേറിയിരുന്നതെങ്കില്‍ പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമായി മാറുകയായിരുന്നു.

എല്‍.ജെ.പി എട്ട് സീറ്റില്‍ മുന്നേറുന്നുണ്ട്. കോണ്‍ഗ്രസിന് 21 സീറ്റുകളിലാണ് ലീഡുള്ളത്. സീറ്റുകളുടെ എണ്ണത്തില്‍ ബി.ജെ.പി നേട്ടം കൊയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT