Vikram Raghuvanshi
Vikram Raghuvanshi
Around us

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പ്: തീരുമാനം ചൊവ്വാഴ്ച; പ്രത്യേക യോഗം ചേരും

കുട്ടനാട്, ചവറ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരും. കൊവിഡ് പശ്ചായത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. കാലാവധി കഴിയാറായ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ക്വാറന്‍ൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. അധികസമയം അനുവദിച്ചിട്ടുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ് സമയം.

ഒറ്റത്തവണ ഉപയോഗിക്കുന്ന ഹാന്‍ഡ് ഗ്ലൗസുകള്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏഴ് ലക്ഷം യൂണിറ്റ് സാനിറ്റൈസര്‍, 46 ലക്ഷം മാസ്‌കുകള്‍, ആറ് ലക്ഷം പിപിഇ കിറ്റുകള്‍, 6.7 ലക്ഷം ഫേസ് ഷില്‍ഡുകള്‍, 23 ലക്ഷം ഹാന്‍ഡ് ഗ്ലാസുകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT