Around us

ലോക്ക് ഡൗണില്‍ അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞു; കൊച്ചിയില്‍ പകുതിയായെന്ന് പഠനം 

THE CUE

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണിലായതോടെ അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞെന്ന് പഠനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എംജി സര്‍വകലാശാലാ പരിസ്ഥിതി പഠന വിഭാഗമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കടുത്ത മലിനീകരണം നേരിട്ടിരുന്ന നഗരങ്ങളിലെല്ലാം വലിയ മാറ്റമുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതും വ്യവസായ മേഖലകള്‍ അടഞ്ഞുകിടക്കുന്നതും നിര്‍മ്മാണ മേഖല സ്തംഭിച്ചതും തീക്കത്തിക്കല്‍ കുറഞ്ഞതുമാണ് മാറ്റത്തിന് ഇടയാക്കിയതെന്ന് എംജിയുടെ പഠനത്തെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം മാര്‍ച്ച് ഒന്നിന് 430 പോയിന്റിലായിരുന്നു ഡല്‍ഹി. എന്നാല്‍ മാര്‍ച്ച് 28 ന് അത് കേവലം 50 മാത്രമാണ്. അതായത് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് എട്ടില്‍ ഒന്നിലും താഴെയായി. 445 പോയിന്റിലായിരുന്ന കാണ്‍പൂരില്‍ 63 ആയി കുറഞ്ഞു. 429 ആയിരുന്ന ഫരീദാബാദില്‍ 84 ആയി. ലക്‌നൗ നഗരം 436 ല്‍ നിന്ന് 81 ലെത്തി, ഗുഡ്ഗാവ് 409 ല്‍ നിന്ന് 66 ഉം മുസഫര്‍പൂര്‍ 469 ല്‍ നിന്ന് 191 പോയിന്റിലേക്കും കുറഞ്ഞു. കൊച്ചിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പോയിന്റ് ജനുവരി ഒന്നിന് 113 ആയിരുന്നു. ഇത് 63 ആയാണ് കുറഞ്ഞത്. 76 ആയിരുന്ന കോഴിക്കോട്ട് ഇപ്പോള്‍ 53 ആണ് രേഖപ്പെടുത്തുന്നത്. 90 ആയിരുന്ന തിരുവനന്തപുരത്തെ അന്തരീക്ഷ മലിനീകരണ നില 44 ലുമെത്തി.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 50 ല്‍ താഴെയാണെങ്കില്‍ മലിനീകരണമില്ലെന്നാണ് വിലയിരുത്തുക. 50 നും 100 നും ഇടയിലാണെങ്കില്‍ തൃപ്തികരമാണ്. ഈ ഘട്ടത്തില്‍ മലിനീകരണത്തിന്റെ തോത് ചെറിയ ശ്വാസതടസ്സമുണ്ടാക്കിയേക്കാം. നൂറിനും ഇരുനൂറിനും ഇടയിലാണെങ്കില്‍ മോഡറേറ്റ് ആയി കണക്കാക്കും, ശ്വാസതടസമുണ്ടാകും. ആസ്മ, ഹൃദ്രോഗം എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഈ ഘട്ടം പ്രതികൂലാവസ്ഥയാണ്. 200 നും 300 നും ഇടയില്‍ മോശമെന്നും 300മുതല്‍ 400 വരെ വളരെ മോശമെന്നുമാണ് വിലയിരുത്തുന്നത്. ഈ രണ്ട് ഘട്ടത്തിലും ശ്വാസകോശസംബന്ധമായ അസുഖങ്ങളും അസ്വസ്ഥതകളുമുണ്ടാകും. 400 ന് മുകളില്‍ രൂക്ഷമായ മലിനീകരണമെന്നാണ് അടയാളപ്പെടുത്തുന്നത്. ഈ നില ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT