Around us

വരവര റാവുവിന് ജാമ്യം; ആരോഗ്യസ്ഥിതി പരിഗണിച്ചെന്ന് കോടതി

ഭീമ കോറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി അറിയിച്ചു. ആറുമാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യകാര്യങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

80കാരനായ വരവര റാവുവിന് കുറച്ച് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.

മനുഷ്യാവകാശ ലംഘനം നടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ നിലവിലെ അവസ്ഥയില്‍ ജയിലിലേക്ക് തിരികെ അയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നീട്ടിക്കിട്ടാന്‍ ആറുമാസം കഴിഞ്ഞ് അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

മറവി രോഗം ഉള്‍പ്പെടെ വരവര റാവുവിനെ അലട്ടുന്നുവെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നാനാവതിയില്‍ പ്രവേശിപ്പിച്ചു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT