Around us

ഭീമ കൊറേഗാവ് കേസ് : ഹാനി ബാബുവിന് നിരോധിത ഭീകര സംഘടനയുമായി ബന്ധമാരോപിച്ച് എന്‍ഐഎ കുറ്റപത്രം

ഭീമ കൊറേഗാവ് കേസില്‍ 8 ആക്ടിവിസ്റ്റുകള്‍ക്കെതിരെ എന്‍ഐഎ, മുംബൈ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മലയാളി അധ്യാപകന്‍ ഹാനി ബാബു, വൈദികനും 82 കാരനുമായ സ്റ്റാന്‍ സ്വാമി, സാമൂഹ്യപ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ് ലാഖ, ജ്യോതി ജഗ്താപ്, സാഗര്‍ ഗോര്‍ഖെ, രമേശ് ഗെയ്‌ചോര്‍, മിലിന്ദ് തെല്‍തുംബ്ദെ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഹാനി ബാബുവിനെ മൂന്നാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരോധിത ഭീകര സംഘടനയായ മണിപ്പൂരിലെ കെപിസിയുമായി ഹാനിക്ക് ബന്ധമെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

മുഴുവന്‍ പ്രതികള്‍ക്കും മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നത്. ഗൂഢാലോചന, മാവോയിസ്റ്റ് സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കെട്ടിച്ചമച്ച തെളിവുകളാണ് ഹാനിക്കെതിരെ എന്‍ഐഎ ഉന്നയിക്കുന്നതെന്നും വിചാരണ കോടതിയില്‍ അദ്ദേഹത്തിന്റെ നിരപാരാധിത്വം തെളിയിക്കുമെന്നും ഭാര്യ ജെന്നി റൊവേന പറഞ്ഞു. പൊലീസില്‍ നിന്ന് അന്വേഷണമേറ്റെടുത്ത് 8 മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം നേരത്തെ പ്രതിചേര്‍ത്ത റോണ വില്‍സണ്‍, കവി വരവരറാവു എന്നിവരെ എന്‍ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭീമ കൊറേഗാവ് കേസ്

1818 ജനുവരി 1 ലെ ഭീമ കൊറേഗാവ് യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സവര്‍ണ സൈന്യത്തിന് മേല്‍ ദളിതുകള്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സേന വിജയം നേടിയതിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ആഘോഷം നടക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1 ന് നടന്ന പരിപാടിക്ക് നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു ദളിത് വിഭാഗക്കാരനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകളാണെന്നായിരുന്നു മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന ഭരണത്തില്‍ ആഭ്യന്തരവകുപ്പിന്റെ വാദം. ഇതാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയായിരുന്നു. ആദ്യം മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT