Around us

പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം; കെഎം ഷാജി എംഎല്‍എയെ പരിഹസിച്ച് ബെന്യാമിന്‍

കെഎം ഷാജി എംഎല്‍എയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിന്‍ പരിഹസിച്ചിരിക്കുന്നത്. 'പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍' എന്ന തലക്കെട്ട് നൽകി കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത് .

ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ്

പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍

അധ്യായങ്ങള്‍

പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?

ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം

ജിലേബിയുടെ രുചി

സത്യസന്ധതയുടെ പര്യായം

കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.

ഉമ്മറത്തെ ചായ, പത്തായത്തിലെ പണം

ഹാര്‍ട്ടറ്റാക്ക് – അഭിനയ രീതികള്‍.

ഒന്ന് പോടാ ###

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം,’

കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അരക്കോടിയോളം രൂപ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ ഫേസ്‍ബുക് കുറിപ്പ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കെഎം ഷാജി ബെന്യാമിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT