Around us

'ഇത് കൊറോണ വ്യാപന യാത്രയല്ലേ'? രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയെ വിമർശിച്ച് ബെന്യാമിൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയെ വിമർശിച്ച് സാഹിത്യകാരൻ ബെന്യാമിൻ. രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കൊറോണ വ്യാപനയാത്രയെന്ന പേരാണ് ചേരുന്നതെന്നും പരിപാടിയുടെ ചിത്രം കാണുമ്പോൾ പണ്ട് രാജൻ എന്ന കോളേജ് വിദ്യാർഥി പാടിയ പാട്ടാണ് ഓർമ്മ വരുന്നതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ബെന്യാമിൻ പ്രതികരിച്ചു.

ബെന്യാമിന്റെ ഫേസ്ബുക് കുറിപ്പ്

ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടി ഇരുന്നത്. ഈ ചിത്രം കാണുമ്പോൾ പണ്ട് രാജൻ പാടിയ ആ പാട്ട് ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ സാർ

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ ഒരു പരിപാടിയിൽ മുൻ മുഖ്യമന്ത്രിയായ കരുണാകരൻ പങ്കെടുത്തിരുന്നു. ചടങ്ങിൽ വെച്ച് രാജൻ എന്ന വിദ്യാർഥി 'കനകസിംഹാസനത്തിൽ ഇരിക്കുന്നത് ശുനകനോ അതോ ശുംഭനോ' എന്ന ഗാനം ആലപിച്ചിരിന്നു. തുടർന്ന് കായണ്ണ പോലീസ് സ്റ്റേഷനിലെ നക്സൽ ആക്രമണത്തിൽ രാജനെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കക്കയം ക്യാമ്പിൽ കൊണ്ടുപോയി രാജനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT