Around us

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യും

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് ബിനീഷിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് പണം നല്‍കിയിരുന്നുവെന്ന് അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ബിനീഷും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ബിനീഷിന്റെ സ്വത്ത് വകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും, അന്വേഷണം പൂര്‍ത്തിയാകും വരെ ആസ്തികള്‍ കൈമാറാന്‍ പാടില്ലെന്നും നിര്‍ദേശവും നല്‍കിയിരുന്നു.

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SCROLL FOR NEXT