Around us

സീരിയല്‍താരം അനിഘയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജിംറീന്‍, മുഹമ്മദ് അനൂപിന്‍റെ മൊഴി

ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസില്‍ മുഖ്യപ്രതി സീരിയല്‍താരം അനിഘയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജിംറീന്‍ ആഷിയാണന്ന് രണ്ടാംപ്രതി മുഹമ്മദ് അനൂപിന്‍റെ മൊഴി. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് നല്‍കിയ മൊഴിയിലാണ് അനൂപ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ കൂടുതല്‍ മലയാളികള്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവാണ് അനൂപിന്റെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി.

അനിഘയെ പരിചയപ്പെടുത്തി നമ്പര്‍ നല്‍കിയത് ജിംറിന്‍ ആണെങ്കിലും ഇയാളുടെ മേല്‍വിലാസത്തെ കുറിച്ച് അറിവില്ലെന്നും അനൂപ് പറയുന്നു. ജിംറിന്‍റെ ഫോട്ടോയും ഫോണ്‍നമ്പറും പ്രതി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറി. എങ്ങനെയാണ് അനിഘയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും അനൂപിന്റെ മൊഴിയിൽ പറയുന്നുണ്ട്. ജിംറിന്‍ നല്‍കിയ നമ്പറിനെ തുടര്‍ന്ന് അനിഘയെ വാട്സാപ്പില്‍ ബന്ധപ്പെടുകയായിരുന്നു. അനിഘ ടെലഗ്രാമില്‍ വരാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റ് 21 ന് ഇവര്‍ തമ്മില്‍ നേരിൽ കണ്ടു. എംഡിഎംഎയുടെ 250 പില്‍സാണ് മുഹമ്മദ് അനൂപിന് അനിഘ കൈമാറിയത്. ഒന്നിന് 550 രൂപയാണ് വില. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ കച്ചവടം നടത്തിയതായും അനൂപിന്റെ മൊഴിയിൽ പറയുന്നു. 2015 ല്‍ ബിനീഷ് കോടിയേരിയുടെ കൂടെ തുടങ്ങിയ ഹോട്ടല്‍ ബിസിനസ് തകര്‍ന്നതിന് ശേഷമാണ് മയക്കുമരുന്ന് വ്യാപാരത്തിലേയ്ക്ക് കടന്നതെന്ന സൂചനയും മൊഴിയിലുണ്ട്. പ്രതിയുടെ മുൻ മയക്കുമരുന്ന് ഇടപാടകളെ കുറിച്ചും നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ​ഗൗരിലങ്കേഷിന്റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളിലേക്ക് പൊലീസ് എത്തുന്നത്. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴി വീണ്ടും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തും. സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മൊഴി കേസിൽ വഴിത്തിരിവായേക്കുമെന്നാണ് സൂചന.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT