Around us

മുഖ്യമന്ത്രിയെയും പ്രശാന്തിനെയും അഭിനന്ദിച്ച് തുഷാര്‍ വെള്ളാപ്പള്ളിയുടെ പോസ്റ്റ്; ബിഡിജെഎസ് പ്രവര്‍ത്തകനെ പുറത്താക്കി  

THE CUE

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും വികെ പ്രശാന്തിനേയും അഭിനന്ദിച്ച് പോസ്റ്റിട്ട വ്യക്തിയെ പുറത്താക്കിയെന്ന് ബിഡിജെഎസ്. തുഷാറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെയാണ് പാര്‍ട്ടി വിരുദ്ധ നടപടിക്ക് പുറത്താക്കിയത്.

'പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും, മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച, കേരളത്തിലെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്.' തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയുടേയും പ്രശാന്തിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.

ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്റിനെതിരെ തിരിയുകയും വലിയ വിമര്‍ശനങ്ങള്‍ തുഷാറിനെതിരെ ഉയര്‍ത്തുകയും ചെയ്തു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തുഷാര്‍ പിന്‍വലിച്ചിരുന്നു. അഭിനന്ദന പോസ്റ്റ് ഇട്ടത് ഫേസ്ബുക്ക് പേജ് നോക്കുന്ന വ്യക്തിയാണെന്ന് വാദിച്ച് മറ്റൊരു പോസ്റ്റും പിന്നാലെയിട്ടു. തന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്. അതിലെ ഒരു വ്യക്തിക്ക് സംഭവിച്ച തെറ്റായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്നും അദ്ദേഹം വിശദീകരിച്ചു. ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. കോന്നി മണ്ഡലത്തിലുള്‍പ്പടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിട്ടതിന് പിന്നാലെ തുഷാറിന്റെ പേജ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT