Around us

ബംഗളൂരു മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ബിനീഷില്‍ നിന്ന് മൊഴിയെടുക്കുന്നത്. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് നേരത്തേ പിടിയിലായ മുഹമ്മദ് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് അനൂപ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഇത്തരത്തില്‍ സമാഹരിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. മലയാളികളടക്കം നിക്ഷേപിച്ചവരിലുണ്ടെന്നും ഇ.ഡി പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇതില്‍ ബിനാമി ഇടപാടുകളുള്ളതായും ഇ.ഡി സംശയിക്കുന്നുണ്ട്. മുഹമ്മദ് അനൂപ് ബംഗളൂരുവില്‍ ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതിന്റെ മറവില്‍ ലഹരിക്കടത്തിനുള്ള പണം വകമാറ്റിയോയെന്നും പരിശോധിക്കുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT