Around us

സി.ബി.ഐയെ കേരളത്തില്‍ വിലക്കണമെന്ന് സി.പി.എം പി.ബി; പൊതുസമ്മതം എടുത്ത് കളയും

കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ. പൊതുസമ്മതം എടുത്ത് കളയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ പോളിറ്റ് ബ്യൂറോ പിന്തുണച്ചു. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ഇതില്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ച ആവശ്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

കേസുകള്‍ ഏറ്റെടുക്കുന്നതിന് സി.ബി.ഐക്ക് നല്‍കിയ പൊതുസമ്മതം റദ്ദാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് അനുകൂലമായി നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എമ്മിന്റെ തീരുമാനത്തെ സി.പി.ഐയും പിന്തുണച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലാണ് സി.ബി.ഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സി.ബി.ഐയ്ക്ക് പൊതുസമ്മതം ഇല്ല. പൊതുസമ്മതം എടുത്ത് കളയുന്നതോടെ കേസുകള്‍ സി.ബി.ഐയ്ക്ക് നേരിട്ട് ഏറ്റെടുക്കാനാവില്ല. സംസ്ഥാനത്തിന്റെ അനുമതി തേടേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചാല്‍ സി.ബി.ഐ കോടതിയെ സമീപിക്കണം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT