Around us

ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്താല്‍ 'തക്കതായ ശിക്ഷ' നല്‍കുമെന്ന് ബജ് രംഗ്ദള്‍ നേതാവ്

ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ് രംഗ്ദള്‍ നേതാവ്. അസമില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ബജ് രംഗ്ദള്‍ നേതാവ് മിത്തുനാഥിന്റെ ഭീഷണി. ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ പള്ളികളില്‍ പോവുകയോ ചെയ്താല്‍ ശിക്ഷ നല്‍കുമെന്നായിരുന്നു ഭീഷണി.

വിശ്വഹിന്ദു പരിഷത്ത് ഗുവാഹട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് മിത്തു നാഥ്. ക്രിസ്ത്യന്‍ ആധിപത്യ പ്രദേശമായ മേഘാലയയിലെ ഷില്ലോങിലെ വിവേകാനന്ദ കേന്ദ്രം അടച്ചു പൂട്ടിയതില്‍ താന്‍ പ്രകേപിതനാണെന്ന് മിത്തുനാഥ് പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു ഹിന്ദുവിനെയും ക്രിസ്മസ് ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നാണ് വാദം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തങ്ങളുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയതിന് ശേഷം ക്രിസ്മസ് ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ആസ്വദിക്കുന്ന ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്നും ഭീഷണിയുണ്ട്. ക്രിസ്മസ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ബിന്ദുക്കളെ അനുവദിക്കില്ലെന്നാണ് മറ്റ് ബജ് രംഗ്ദള്‍ നേതാക്കളുടെയും ഭീഷണി.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT