Around us

ശ്രീജിത്ത് രവിയ്ക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്.

മാനസിക രോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശ്രീജിത്ത് രവി കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല.

ജൂലൈ മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. വീണ്ടും ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്.

തൃശൂരിലെ അയ്യന്തോളിലാണ് സംഭവം. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നതിന് മുമ്പ് തന്നെ അയ്യന്തോളിലെ പാര്‍ക്കിന് സമീപത്ത് എത്തിയ ശ്രീജിത്ത് രവി കുട്ടികളെത്തിയ സമയം അവര്‍ക്ക് മുന്നില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ശേഷം കാറില്‍ പോവുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശ്രീജിത്ത് രവിയാണ് ചെയ്തതെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT