James Arpookkara
Around us

മഞ്ജു നൃത്തം ചെയ്യരുതെന്ന് പറഞ്ഞ് ദിലീപ് അര്‍ദ്ധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

നടി മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നത് തടസപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് ശ്രമിച്ചുവെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

മഞ്ജു വാര്യരെ കരിക്കകം ക്ഷേത്രത്തിലെ സംഘാടകരുമായി ബന്ധപ്പെടുത്തി കൊടുത്തത് താനായതു കൊണ്ട് രാത്രി ഒന്നര മണിക്ക് ദിലീപ് തന്നെ വിളിച്ച് മഞ്ജു നൃത്തം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞുവെന്നും രൂക്ഷമായി സംസാരിച്ചുവെന്നും ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള സംസാരത്തില്‍ മഞ്ജുവാര്യര്‍ വീണ്ടും നൃത്തം ചെയ്യാന്‍ ആരംഭിക്കുന്നത് പത്രത്തിലൂടെയാണ് അറിഞ്ഞത് തുടങ്ങി മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള നിരവധി സംഭാഷണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇതുവരെ ആരോടും പറായാതിരുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യാമോ എന്ന് ചോദിച്ച് താന്‍ മഞ്ജു വാര്യരെ വിളിച്ച സമയത്ത് 'നൃത്തം ചെയ്‌തേ മതിയാകൂ ചേച്ചി, ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ'് എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

ദിലീപ് വിളിച്ച് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച കാര്യം പറഞ്ഞ് മഞ്ജുവിനെ വിളിച്ചിരുന്നുവെന്നും അത് താന്‍ ഡീല്‍ ചെയ്‌തോളാം എന്നാണ് മഞ്ജു പറഞ്ഞതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡാന്‍സ് ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ദിലീപിനെ വിളിച്ച് ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി ദിലീപ് സംസാരിച്ചതായി മഞ്ജു വാര്യര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT