Around us

‘നിങ്ങള്‍ക്ക് ഇവിടെ ചികിത്സയില്ല’; മുസ്ലീമായതു കൊണ്ട് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടര്‍, കുഞ്ഞ് മരിച്ചു 

THE CUE

മുസ്ലീം ആണെന്ന കാരണം പറഞ്ഞ് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍. രാജസ്ഥാനിലെ ഭാരത്പൂര്‍ ജില്ലയിലാണ് സംഭവം. അസ്വസ്ഥതകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച യുവതിയെ മുസ്ലീമാണെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് ദ വയര്‍ റിപ്പോര്‍ ചെയ്യുന്നു. തുടര്‍ന്ന് ജയ്പൂരിലേക്ക് കൊണ്ടു പോകും വഴി യുവതി ആംബുലന്‍സില്‍ പ്രസവിക്കുകയായിരുന്നു, എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്ന് ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങള്‍ മുസ്ലീമാണെന്നറിഞ്ഞതോടെയാണ് ഡോക്ടര്‍ എന്റെ ഭാര്യയെ ചികിത്സിക്കില്ലെന്ന് അറിയിച്ചത്. നിങ്ങള്‍ക്കിവിടെ ചികിത്സയില്ല, ജയ്പൂരിലേക്ക് പോകാന്‍ പറഞ്ഞു. പോകുന്ന വഴിയില്‍ ആംബുലന്‍സില്‍ വെച്ച് അവള്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു.'- ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ടൂറിസം മന്ത്രി വിശ്വേന്ത്ര സിങ് രംഗത്തെത്തി. യുവതിക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥനത്തെ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഭാരത്പൂര്‍ എംഎല്‍എ സുഭാഷ് ഗാര്‍ഗാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മന്ത്രിസഭയിലെ ഒരംഗം തന്നെ പരസ്യമായി രംഗത്തെത്തിയത് വിവാദമായിട്ടുണ്ട്.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ തലവനാണ് യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം ആരോപണം തെറ്റാണെന്ന വാദവുമായി ആശുപത്രി അധികൃതരടക്കം രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ നില ഗുരുതരമായതിനാലാണ് ജയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതെന്നും, ഇത് കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്നും ഡോക്ടര്‍ രേഖ അഗര്‍വാള്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ആരോപണം വ്യാജമാണെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടും പറയുന്നത്.

എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തന്നെയും തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി ഇര്‍ഫാന്‍ ഖാന്‍ ദ വയറിനോട് പറഞ്ഞു. തന്റെ സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് അവര്‍ക്കനുകൂലമായി സംസാരിപ്പിച്ചതെന്നും, കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊന്നും താന്‍ പറഞ്ഞതല്ലെന്നും, പൊലീസുകാരുള്‍പ്പടെ തന്നെ ഭീഷണിപ്പെടുത്തിയതായും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT