Around us

മസ്ജിദ് തകര്‍ക്കുന്നത് തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്; ഫോട്ടോകള്‍ തെളിവല്ലെന്നും കോടതി

ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയാനാണ് കേസില്‍ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിച്ചതെന്ന് ലക്‌നൗ പ്രത്യേക കോടതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരെയും കോടതി വെറുതെ വിട്ടു. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. തകര്‍ക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല മസ്ജിദ് തകര്‍ത്തത്. പെട്ടെന്നുണ്ടായ വികാരത്തിലാണെവന്നും ജസ്റ്റിസ് എസ് കെ യാദവ് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. സിബിഐ മുന്നോട്ട് വെച്ച വാദങ്ങള്‍ കോടതി തള്ളി. പള്ളി പൊളിക്കുമ്പോള്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു.

28 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി. ഒന്നരലക്ഷത്തോളം പേര്‍ ചേര്‍ന്ന് ബാബറി മസ്ജിദ് തകര്‍ത്തെന്നാണ് കേസ്. ബിജെപി, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകള്‍ ആസൂത്രണം ചെയ്താണ് പള്ളി പൊളിച്ചതെന്നായിരുന്നു കേസ്. 2000 പേജുകളുള്ളതാണ് വിധി.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT