Around us

ദേശീയ പതാക ഉയര്‍ത്തി; മരം നട്ടു; അയോധ്യയില്‍ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് തുടക്കം. ധന്നിപ്പൂര് ഗ്രാമത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്. അയോധ്യ വിധിയെ തുടര്‍ന്ന് കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയിലാണ് പള്ളി നിര്‍മ്മാണം.

രാവിലെ 8.45ന് ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് സഫര്‍ അഹമ്മദ് ഫാറൂഖി ദേശീയ പതാക ഉയര്‍ത്തി. ട്രസ്റ്റംഗങ്ങള്‍ 12 മരങ്ങള്‍ നട്ടു. ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പള്ളി നിര്‍മ്മിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ 25 കിലോമീറ്റര്‍ അകലെയാണ് പള്ളി പണിയുന്നത്. പള്ളിയുടെ മാതൃക നേരത്തെ പുറത്ത് വന്നിരുന്നു. ആശുപത്രിയും കമ്യൂണിറ്റി കിച്ചനും ഉള്‍പ്പെടുന്നതാണ് പള്ളി.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT