Around us

ദിലീപിനെതിരെ തെളിവുകളുണ്ട്; അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെയെന്ന് എ.വി ജോര്‍ജ്

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.വി ജോര്‍ജ്. തെളിവുള്ളത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്. ബാലചന്ദ്രകുമാറിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും എ.വി ജോര്‍ജ് ന്യൂസ് 18നോട് പറഞ്ഞു.

രാഷ്ട്രീയക്കാരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. സ്വതന്ത്രമായിട്ടായിരുന്നു അന്വേഷണം. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പോ ശേഷമോ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. സിനിമ മേഖലയില്‍ നിന്നുള്ള ഒരാള്‍ കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായാലുള്ള കാര്യങ്ങള്‍ ഊഹിക്കാവുന്നതല്ലേയെന്നും എ.വി ജോര്‍ജ് പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ബാലചന്ദ്രകുമാര്‍ കൊടുത്ത തെളിവുകള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും എ.വി ജോര്‍ജ് വ്യക്തമാക്കി.

ഷാർജ പുസ്തകമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

പാട്രിയറ്റിലൂടെ മഹേഷേട്ടൻ തലവര മാറ്റി: എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ അഭിമുഖം

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പാട്ടിലൂടെ, വിവാദമാക്കാനില്ല; വേടന്‍

ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ, 'ഇന്നസെന്റ്' ഒരു സറ്റയർ സിനിമ: സംവിധായകൻ സതീഷ് തൻവി

19 ദിവസം കൊണ്ടാണ് സന്മനസ്സുള്ളവർക്ക് സമാധാനം ചിത്രീകരിച്ചത്, വരവേൽപ്പ് ഒരുക്കിയത് 21 ദിവസം കൊണ്ട്: സത്യൻ അന്തിക്കാട്

SCROLL FOR NEXT