Around us

'വനിതാ ക്രിക്കറ്റ് നിരോധിച്ചാല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറും'; താലിബാന് മുന്നറിയിപ്പ് നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ സമീപനത്തില്‍ പ്രതിഷേധം അറിയിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിതാ ക്രിക്കറ്റ് നിരോധിക്കാനാണ് താലിബാന്റെ തീരുമാനമെങ്കില്‍ അഫ്ഗാന്‍ പുരുഷ ടീമിനൊപ്പമുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

സ്ത്രീകളെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി പറഞ്ഞതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് അനാവശ്യമാണെന്നും, മുഖവും ശരീരവും മുഴുവനായി മറക്കാതെ സ്ത്രീകള്‍ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണിതെന്നുമായിരുന്നു താലിബാന്‍ പ്രതിനിധിയുടെ വാദം.

ഇതിന് പിന്നാലെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണം. വനിതാ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് നയിക്കുകയെന്നത് ക്രിക്കറ്റ് ബോര്‍ഡിന് പ്രധാനമാണ്, എല്ലാവര്‍ക്കും വേണ്ടിയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. എല്ലാ തലത്തിലും സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നതായും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

'അഫ്ഗാനിസ്ഥാന്‍ വനിതാ ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്നാണ് സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറും.', പരമ്പരയുടെ ആതിഥേയത്വം വഹിക്കാനാകില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റില്‍ പറയുന്നുണ്ട്.

നവംബര്‍ 27ന് ഹൊബാര്‍ട്ടില്‍ വെച്ചാണ് ടെസ്റ്റ് മത്സരം നടക്കേണ്ടിയിരുന്നത്. താലിബാന്റെ നിലപാട് ആശങ്കാജനകമാണെന്ന് ഓസ്‌ട്രേലിയന്‍ കായിക മന്ത്രി റിച്ചാര്‍ഡ് കോള്‍ബെക്കും പ്രതികരിച്ചു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉള്‍പ്പടെ ഇതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരണവുമായി ഐ.സി.സി. ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. താലിബാന്‍ നിലപാട് ആശങ്കയുണ്ടാക്കുന്നതാണെന്നും, അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഐ.സി.സി വക്തമാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT