Around us

അട്ടപ്പാടി മധു കേസ്: ജാമ്യം റദ്ദാക്കപ്പെട്ട 12 പേരില്‍ ഒമ്പത് പ്രതികള്‍ ഒളിവില്‍

അട്ടപ്പാടി മധു കൊലപാതകക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട 12 പ്രതികളില്‍ ഒമ്പത് പേരും ഒളിവില്‍. പ്രതികളെ പിടികൂടുന്നതിനായി പൊലീസ്് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.

12 പ്രതികളില്‍ മൂന്ന് പേരാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി പി സി ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി എംവി ജൈജുമോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍.

ആഗസ്റ്റ് 20നാണ് മധു കൊലക്കേസിലെ 12 പ്രതികളുടെയും ജാമ്യം മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ നിരന്തരം ലംഘിച്ച് പ്രതികള്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ ശരിവെച്ചു കൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഇനി വിസ്തരിക്കാനുള്ള ചില സാക്ഷികളെയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ സാക്ഷിവിസ്താരം ഇന്ന് വീണ്ടും തുടങ്ങും. ഏഴ് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. വിസ്തരിക്കാനുള്ള സാക്ഷികളില്‍ പലരേയും പ്രതികള്‍ നേരത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ 13 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT