Around us

‘സ്വകാര്യതയ്ക്ക് ഭീഷണിയാകും’; മെമ്മറി കാര്‍ഡ് ദിലീപിന് കൊടുക്കരുതെന്ന് ആക്രമണത്തിനിരയായ നടി

THE CUE

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി കോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി അപേക്ഷയും നല്‍കി.

നേരത്തെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റ വാദം. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് അത് ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നടി കോടതിയെ അറിയിച്ചു. തന്റെ സ്വകാര്യത മാനിക്കണമെന്നാാവശ്യപ്പെട്ട നടി അപേക്ഷയ്‌ക്കൊപ്പം മുദ്രവെച്ച കവറില്‍ നിര്‍ണായക രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്
ചെയ്യാം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT