Around us

176 പേരുണ്ടായിരുന്ന യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതെന്ന് സമ്മതിച്ച് ഇറാന്‍ ; മനുഷ്യ സഹജമായ പിഴവെന്ന് വിശദീകരണം 

THE CUE

യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച് ഇറാന്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഉക്രൈന്‍ വിമാനം തകര്‍ന്ന് 176 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കുറ്റസമ്മതം. മുഴുവന്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു. ഒരു സൈനിക കേന്ദ്രത്തോട് ചേര്‍ന്നാണ് വിമാനം പറന്നതെന്നും വെടിവെച്ചിടുകയായിരുന്നുവെന്നും മനുഷ്യ സഹജമായ പിഴവാണ് ഉണ്ടായതെന്നും ഇറാന്‍ വിശദീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചു.

സൈനിക താവളത്തിന് അടുത്തുകൂടി വിമാനമെത്തിയപ്പോള്‍ ആക്രമിക്കാന്‍ എത്തിയതാണെന്ന് കരുതി വെടിവെച്ചിട്ടതാണെന്നാണ് ഇറാന്റെ വിശദീകരണം.മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഇതിലുള്‍പ്പെട്ടവര്‍ക്ക് സംഭവിച്ചതെന്നും ഇറാന്‍ പറഞ്ഞു. ഇറാന്റെ സീനിയര്‍ കമാന്‍ഡര്‍ ഖാസിം സൊലൈമാനിയെ അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇറാഖിലെ യുഎസ് സൈനിക ക്യാംപുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുകയും ചെയ്തു.

ഇതിനിടെയാണ് പ്രത്യാക്രമണമാണെന്ന് കരുതി യുക്രൈന്‍ യാത്രാവിമാനം വെടിവെച്ചിട്ടത്. ആക്രമണത്തിലാണ് ഉക്രൈന്‍ വിമാനം തകര്‍ന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ നേരത്തേ തള്ളിയിരുന്നു.എന്നാല്‍ കാനഡയുടെയടക്കം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തെളിവ് പുറത്തുവിട്ടതോടെ ഇറാന് കുറ്റസമ്മതം നടത്തുകയല്ലാതെ വഴിയില്ലാതായി. വിമാനത്തില്‍ യുക്രൈന്‍, ഇറാന്‍, കാനഡ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT