Around us

ഉള്ളി വില 100 കടന്നു, സംസ്ഥാനത്ത് ലഭ്യതയില്‍ വന്‍ കുറവ്

THE CUE

രാജ്യത്ത് ഉള്ളി കടുത്ത ക്ഷാമം നേരിടുന്നതിന് പിന്നാലെ കേരളത്തില്‍ ഉള്ളിയുടെ വില 100 കടന്നു. ഉള്ളി കിലോഗ്രാമിന് 100 രൂപയും വെളുത്തുള്ളി 200 രൂപയും ചെറിയ ഉള്ളി 130-140 രൂപയുമായാണ് ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തില്‍ ഉത്തരേന്ത്യയില്‍ ചില്ലറ വില്‍പ്പനയില്‍ ഉള്ളി വില നൂറ് രൂപയില്‍ എത്തിയിരുന്നെങ്കിലും കേരളത്തില്‍ 70-80 രൂപ വരെയായിരുന്നു. ഉള്ളിയുടെ വിലയില്‍ ഉണ്ടായ വര്‍ധന നേരിടാന്‍ കയറ്റുമതി നിയന്ത്രിച്ചത് വേണ്ടത്ര ഫലം കണ്ടില്ല.

ഒക്ടോബറില്‍ കിലോഗ്രാമിന് അമ്പത് രൂപ ഉണ്ടായിരുന്ന സവാള വിലയാണ് തൊട്ടടുത്ത മാസം 100 രൂപയില്‍ എത്തിയിരിക്കുന്നത്. തുടര്‍ദിവസങ്ങളില്‍ ഉള്ളി വിലയില്‍ വര്‍ധന തുടരുമെന്നാണ് അറിയുന്നത്. ലഭ്യതക്കുറവിന് പുറമേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലേബര്‍ ചാര്‍ജില്‍ ഉണ്ടായ വര്‍ധനയും ഉള്ളി വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഗുണ നിലവാരം കുറഞ്ഞ സവാള 80-90 രൂപാ നിരക്കില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലുണ്ട്.

കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും വെള്ളിയാഴ്ച കിലോഗ്രാമിന് നൂറ് രൂപയാണ് സവാളയുടെ വില. ഉള്ളിയുടെ വില കൂടിയത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ആന്ധ്രയില്‍ നിന്നും നാസിക്കില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ഉള്ളിയെത്തുന്നതില്‍ നല്ല കുറവ് വന്നിട്ടുണ്ട്. സ്റ്റോക്ക് ചെയ്ത ഉള്ളിയാണ് പലയിടത്തും ലഭ്യമാകുന്നത്.

സവാള കിലോയ്ക്ക് 100 രൂപ കടന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നവംബര്‍ ആദ്യവാരത്തില്‍ തീരുമാനിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് ഉള്ളി ഇറക്കുമതി ചെയ്യുക. നാഫെഡ് ആണ് ഇത് പ്രാദേശിക മാര്‍ക്കറ്റുകളിലെത്തിക്കുക. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി. ഒരു ലക്ഷം ടണ്‍ ഉള്ളി എത്തിക്കാന്‍ തീരുമാനിച്ചതായി ഭക്ഷ്യ മന്ത്രി റാം വിലാസ് പാസ്വാന്‍ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT